അബ്ദുനാസര്‍ മഅദനിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

Posted on: December 4, 2015 1:44 pm | Last updated: December 4, 2015 at 1:44 pm
SHARE

Abdul_Nasar_Madaniകൊച്ചി: ഫാദല്‍ അലവി,പി പരമേശ്വരന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുനാസര്‍ മഅദനിയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. മഅദനി ചികിത്സയില്‍ കഴിയുന്ന ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു മൊഴിയെടുക്കല്‍.
ഇരുവരേയും വധിക്കാന്‍ മഅദനി ആവശ്യപ്പെട്ടിരുന്നെന്നും അതിനായുള്ള ഗൂഢാലോചന നടന്നെന്നും മാറാട് അഷ്‌റഫ് എന്നൊരാള്‍ മൊഴി നല്‍കിയിരുന്നു. ആറു മാസത്തിനകം കേസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മൊഴിയെടുത്തത്.
എന്നാല്‍ ഇതേ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നാണ് മഅദനി മൊഴി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here