Connect with us

National

കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണക്കാരിലൊരാള്‍ ഇന്ത്യയാണെന്ന് മേനക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണക്കാരിലൊരാള്‍ ഇന്ത്യയാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കാലാവസ്ഥാ മാറ്റത്തിന് പാശ്ചാത്യരെ പഴിക്കാന്‍ നമുക്കാവില്ല. ഏറ്റവും കൂടുതല്‍ മീഥൈന്‍ വാതകം പുറത്തുവിടുന്ന രാജ്യം നമ്മളാണ്. ബ്രസീലും ചൈനയുമാണ് ഇക്കാര്യത്തില്‍ നമുക്കൊപ്പമുള്ളത്. കാലാവസ്ഥാ വ്യതിയാനം വരുത്തുന്നതിനു കാര്‍ബണ്‍ ഡൈഓക്‌സൈഡിനേക്കാളും 26 മടങ്ങ് അപകടകാരിയാണ് മീഥൈന്‍. ആഗോളതാപനത്തിന്റെ ഇരയാണ് ചെന്നൈ. അടുത്ത പത്തുവര്‍ഷം അപ്രതീക്ഷിത പ്രളയങ്ങള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ഉണ്ടാവാനിടയുണ്ടെന്നും അവര്‍ പറഞ്ഞു.

Latest