ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ചുമതലയേറ്റു

Posted on: December 3, 2015 11:43 am | Last updated: December 3, 2015 at 12:07 pm

TS THAKUR

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 43ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ ചുമതലയേറ്റു. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന എച്ച് എല്‍ ദത്തു ഇന്നലെ വിരമിച്ച ഒഴിവിലാണ് ഠാക്കൂര്‍ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്നത്. 13 മാസമാണ് ഠാക്കൂറിന്റെ സര്‍വീസ് കാലാവധി. 2017 ജനുവരി മൂന്നിന് അദ്ദേഹം വിരമിക്കും.