കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

Posted on: December 2, 2015 10:47 pm | Last updated: December 2, 2015 at 10:47 pm

പേരാമ്പ്ര: കുന്നുമ്മല്‍ ഉപജില്ലാ സ്‌കൂള്‍ കലോല്‍സവം വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ടൗണില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ആഇശ അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്ത്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.പി. കൃഷ്ണാനന്ദന്‍, സെറാബാനു, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി. കുഞ്ഞിക്കണ്ണന്‍, ഒ.ടി. ബശീര്‍, മുസ്തഫ പാലേരി, പ്രിന്‍സിപ്പാള്‍ ത്രേസ്യ സംബന്ധിച്ചു. എട്ട് വേദികളിലായി നടക്കുന്ന മല്‍സരങ്ങളില്‍ നാലായിരത്തോളം പ്രതിഭകള്‍ പങ്കെടുക്കും.