ഖത്വര്‍ എയര്‍വേയ്‌സ് നാഗ്പൂരിലേക്ക്

Posted on: December 2, 2015 10:10 pm | Last updated: December 2, 2015 at 10:10 pm

qatarദോഹ: ഖത്വര്‍ എയര്‍വേയ്‌സ് നാഗ്പൂര്‍ സര്‍വീസിനു തുടക്കമായി. ഇതോടെ ഖത്വര്‍ എയര്‍വേയ്‌സ് സര്‍വീസുള്ള ഇന്ത്യന്‍ നഗരങ്ങള്‍ 13 ആയി. പ്രതിവാര സര്‍വീസ് 102 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ നഗരമായ നാഗ്പൂര്‍ വ്യാപാര വ്യവസായ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്മാര്‍ട്ട് വ്യവസായ കേന്ദ്രങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നാഗ്പൂരില്‍ പ്രത്യേക സാമ്പത്തിക മേഖലയുമുണ്ട്. ദോഹക്കും നാഗ്പൂരിനുമിടയില്‍ എ 320 വിമാനമാണ് പറക്കുക. ഏകദേശം നാല് മണിക്കൂറാണ് പറക്കല്‍ സമയം. ബിസിനസ് ക്ലാസില്‍ 12ഉം എക്കണമിയില്‍ 132 സീറ്റുകളുമായി 144 സീറ്റ് വിമാനമാണ് സര്‍വീസ് നടത്തുന്നത്.
ഇന്ത്യയിലേക്കുള്ള ഖത്വര്‍ എയര്‍വേയ്‌യ്‌സിന്റെ പതിമൂന്നാമത് നഗരമായി നാഗ്പൂരിലേക്ക് സര്‍വീസ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഖത്വര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് സി ഇ ഒ അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.
ഇന്ത്യന്‍ വ്യോമമേഖലയിലെ ആവശ്യം വര്‍ധിക്കുന്നതാണ് പുതിയ സര്‍വീസ് തുടങ്ങാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ നിന്നുള്ള ബിസിനസുകാര്‍ക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി നൂറ്റമ്പതിലേറെ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈകുന്നേരം 7.55ന് പുറപ്പെട്ട് അവിടെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.15നാണ് എത്തുക. പുലര്‍ച്ചെ 3.45ന് തിരിച്ച് 5.55ന് ദോഹയിലെത്തും.