സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Posted on: December 2, 2015 6:52 pm | Last updated: December 2, 2015 at 6:52 pm
SHARE

behraതിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും രംഗത്ത്. ഡിജിപിമാരുടെ സ്ഥലംമാറ്റങ്ങളിലും നിയമനത്തിലും സര്‍ക്കാര്‍ ചട്ടംലംഘിച്ചതായി ബെഹ്‌റ ആരോപിച്ചു. ഡിജിപിയായ തന്നെ എഡിജിപി തസ്തികയിലേക്കു മാറ്റിയതില്‍ പരാതിയുണ്ട്. പരാതി രേഖാമൂലം ചീഫ് സെക്രട്ടറിയെ അറിയിച്ചു. സര്‍ക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മേധാവി സ്ഥാനത്തുനിന്നു ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസിന്റെ ഡയറക്ടറായി മാറ്റി നിയമിച്ചതോടെയാണു ബെഹ്‌റ പരാതിയുമായി രംഗത്തെത്തിയത്.