മോദി-ഷരിഫ് കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് അമേരിക്ക

Posted on: December 2, 2015 6:08 pm | Last updated: December 2, 2015 at 6:08 pm

modi-navas sherifവാഷിംഗ്ടണ്‍: ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് അമേരിക്ക. പാരീസില്‍ നടന്ന കാലാവസ്ഥ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരിഫും ഹസ്തദാനം നടത്തുകയും വാക്കുകള്‍ കൈമാറുകയും ചെയ്തിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കുന്ന ഏതു വിധത്തിലുള്ള ചര്‍ച്ചകളെയും അമേരിക്ക സ്വാഗതം ചെയ്യുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാര്‍ക് ടോണര്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം മേഖയില്‍ സ്ഥിരത കൈവരിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.