മാവേലിയെ യാത്രയാക്കി ഇന്ത്യന്‍ റിലീഫ് കമ്മിറ്റി

Posted on: December 2, 2015 5:36 pm | Last updated: December 2, 2015 at 5:36 pm

onamറാസല്‍ ഖൈമ: ഈ വര്‍ഷത്തെ യു എ ഇയിലെ ഓണാഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് റാസല്‍ ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി വിപുലമായ ഓണ സദ്യയൊരുക്കി.
യു എ ഇ തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഓണാഘോഷങ്ങള്‍ക്ക് വടക്കേ അറ്റമായ റാസല്‍ ഖൈമയില്‍ ഒരുക്കിയ ഓണ സദ്യയും യാത്രയയപ്പും സ്വീകരിച്ചു. അടുത്ത ഓണത്തിനു വീണ്ടും വരാമെന്ന വാഗ്ദാനത്തോടെ മാവേലി ”പാതാളത്തിലേക്ക് പോകുകയാണെ”ന്ന് മറുപടി പറഞ്ഞുകൊണ്ടാണ് മാവേലി പോയത്. ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന ഭാരവാഹികളും വിവിധ സ്ഥാപന മേധാവികളും സാധാരണ ജനങ്ങളും പങ്കെടുത്ത ഓണ സദ്യക്ക് ഡോ. ബേബി മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. മാത്യു, സുമേഷ് മടത്തില്‍, ഡോ. പ്രേം കുര്യകോസ്, പദ്മരാജ്, ഡോ. ഡൊമിനിക്, മോഹന്‍ പങ്കത്, ഡോ. അജി ചെറിയാന്‍, സുരേഷ് നായര്‍ നേതൃത്വം നല്‍കി.