രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച കാറുമായി അമീര്‍

Posted on: December 2, 2015 5:17 pm | Last updated: December 2, 2015 at 5:17 pm
രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച കാറുമായി അമീര്‍
രക്തസാക്ഷികളുടെ ഫോട്ടോ പതിച്ച കാറുമായി അമീര്‍

അബുദാബി: രക്തസാക്ഷികളുടെ ചിത്രങ്ങള്‍ കാറില്‍ ആലേഖനം ചെയ്ത് അമീര്‍ കാപ്പില്‍. എല്ലാ വര്‍ഷവും ദേശീയ പതാകയും രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളുമാണ് ആലേഖനം ചെയ്യുന്നതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം യമനില്‍ വീരമൃത്യുവരിച്ച ധീരരക്തസാക്ഷികളുടെ ചിത്രങ്ങളാണ് പതിച്ചിരിക്കുന്നത്.
പെറ്റമ്മയായ സ്വന്തം രാജ്യത്തെപ്പോലെ യു എ ഇയേയും സ്‌നേഹിക്കുകയാണ് അമീര്‍. എല്ലാ വര്‍ഷവും നവംബര്‍ അവസാന വാരം തന്റെ കാറില്‍ രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങള്‍ പതിച്ച്തുടങ്ങും. ഓരോ വര്‍ഷവും 4,000 മുതല്‍ 5,000 ദിര്‍ഹം വരെ ചെലവഴിച്ചാണ് കാര്‍ അലങ്കരിക്കുന്നത്.
വാക്കുകള്‍ക്ക് പുറമെ പ്രവര്‍ത്തിയിലും അമീര്‍ സ്‌നേഹം വെളിപ്പെടുത്തുകയാണ്. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് അമീര്‍ ഇത്തരത്തില്‍ കാര്‍ അലങ്കരിക്കുന്നത്.