ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്: കോര്‍പറേഷനില്‍ ബിജെപി;പഞ്ചായത്തില്‍ കോണ്‍ഗ്രസ്

Posted on: December 2, 2015 4:35 pm | Last updated: December 2, 2015 at 4:35 pm

Gujarat-election-2012അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണത്തിലുള്ള ബിജെപിക്ക് മുന്‍തൂക്കം. ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ബിജെപി മുന്നിലാണ്. അതേസമയം, പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ് സൂചന. 230 താലൂക്ക്, ബ്ലോക്ക് പഞ്ചായത്തുകളിലെ 4,778 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്. 950 സീറ്റുകളില്‍ ബിജെപിക്ക് മുന്‍തൂക്കമുള്ളപ്പോള്‍ 850 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.

മുന്‍സിപ്പാലിറ്റികളില്‍ 372 സീറ്റുകളില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ട്. 56 മുനിസിപ്പാലിറ്റികളിലായി 524 സീറ്റുകളാണുള്ളത്. 31 ജില്ലാപഞ്ചായത്തുകള്‍ ഉള്ളതില്‍ ബിജെപിയും കോണ്‍ഗ്രസും ബലാബലത്തിലാണ്.