Connect with us

Kerala

മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍

Published

|

Last Updated

കൊച്ചി: സോളാര്‍ പദ്ധതിയെ സഹായിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അഞ്ചര കോടി രൂപ കോഴ നല്‍കിയെന്നും ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ഉള്‍പ്പടെ ആറ്‌പേര്‍ സരിതാ എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്നും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുമ്പാകെ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.
മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം എല്‍ എ, മന്ത്രി അനില്‍കുമാറിന്റെ പി എ നസറുല്ല, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് മറ്റ് അഞ്ച് പേരെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയെ കാണിച്ചെന്നും ആറാമത്തേത് മുഖ്യമന്ത്രിയുടേതായതിനാല്‍ കാണിച്ചില്ലെന്നും ബിജു വ്യക്തമാക്കി. സരിത അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് താന്‍ അവരില്‍ നിന്ന് കണ്ടെത്തിയത്. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ വീഡിയോ ദൃശ്യങ്ങള്‍ സമര്‍പ്പിക്കാമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. മൊഴി നല്‍കിക്കഴിഞ്ഞാല്‍ തന്റെ ജീവന് പോലും ഉറപ്പുണ്ടോയെന്ന് അറിയില്ല. മരണമൊഴിക്ക് സമാനമായാണ് മൊഴി നല്‍കുന്നതെന്നും ബിജു കമ്മീഷനെ അറിയിച്ചു.
സോളാര്‍ കേസില്‍ കുടുങ്ങി കോയമ്പത്തൂരില്‍ ഒളിവിലായിരുന്ന സമയത്ത് മുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജിക്കുവിന്റെയും ജോപ്പന്റെയും മൊബൈലുകള്‍ വഴിയാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചത്. അറസ്റ്റിലായാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. തന്നെ അറസ്റ്റ് ചെയ്തതിന് ശേഷം കോട്ടയം സ്വദേശി തോമസ് കൊണ്ടോട്ടി മുഖ്യമന്ത്രിയുടെ ദൂതനായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ബിജു രാധാ കൃഷ്ണന്‍ പറഞ്ഞു.
തെന്മല എക്കോ ടൂറിസം പ്രൊജക്ടുമായി ബന്ധപ്പെട്ട് മലപ്പുറം ഹില്‍ ടൂറിസത്തിന്റെ ഭാഗമായി ടീം സോളാറിന് 2012ല്‍ സോളാര്‍ വര്‍ക്കുകള്‍ അനുവദിച്ചാണ്. മന്ത്രി എ പി അനില്‍കുമാര്‍, അദ്ദേഹത്തിന്റെ പി എ നസറുല്ല എന്നിവരുമായി ബന്ധപ്പെട്ട് ഇതിന്റെ പ്രൊജക്ടുകള്‍ സമര്‍പ്പിച്ചിരുന്നു. മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞതനുസരിച്ച് 65 ലക്ഷം രൂപ മൂന്ന് തവണകളായി കൈമാറിയിരുന്നു. രണ്ട് തവണകളിലായി 55 ലക്ഷം രൂപ താന്‍ നേരിട്ടും പത്ത് ലക്ഷം നസറുല്ലയുടെ കൈയിലുമാണ് നല്‍കിയത്.
ശാലു മേനോനെ താന്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. സോളാര്‍ ബിസിനസിന്റെ പണം ശാലു മോനോന് വേണ്ടി വകമാറ്റി ചെലവഴിച്ചെന്ന സരിതയുടെ ആരോപണം തെറ്റാണ്. ശാലുവിന് സോളാര്‍ വിഷയത്തില്‍ യാതൊരു ബന്ധവുമില്ല. പി എ മാധവന്‍ എം എല്‍ എ സോളാര്‍ കേസില്‍ സരിതയെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ മൊഴി നല്‍കി.
തന്നെ ലൈംഗികമായി ഉ പയോഗിക്കുന്ന വീഡിയോകള്‍ വെച്ചതെന്ന് വ്യക്തമല്ല. ഈ ദൃശ്യങ്ങള്‍ ആദ്യം കണ്ടപ്പോള്‍ സരിതയോട് അടക്കാനാകാത്ത ദേഷ്യവും പിന്നീട് സഹതാപവും തോന്നി. ഒരുപക്ഷേ, കാര്യം കഴിയുമ്പോള്‍ ഇവരെല്ലാം തള്ളിപ്പറയുമെന്ന ആശങ്കയും ഒരു സ്ത്രീയുടെ ഗതികേടുമാകാം അവളെക്കൊണ്ടത് ചെയ്യിച്ചതെന്നും ബിജു മൊഴി നല്‍കി.
ഈ തെളിവ് തന്റെ കൈവശം കിട്ടുന്നതുവരെ അങ്ങനെയുള്ള വാര്‍ത്തകള്‍ താന്‍ വിശ്വസിച്ചിരുന്നില്ല. തന്നെ ചിലര്‍ ലൈംഗികമായി ദുരുപയോഗിച്ചെന്ന് മാധ്യമങ്ങളോടും കോടതികളിലും സരിത പറഞ്ഞ കാര്യങ്ങളുടെ യഥാര്‍ഥ വസ്തുതകളാണ് ദൃശ്യങ്ങളിലുള്ളത്. അതീവ രഹസ്യമായ ഇക്കാര്യങ്ങള്‍ താനിത്രകാലവും മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു. എല്ലാ പ്രതീക്ഷകളും അവസാനിച്ച സാഹചര്യത്തിലാണ് തുറന്നുപറഞ്ഞതെ ന്നും ബിജു രാധാകൃഷ്ണന്‍ മൊ ഴിനല്‍കി.

Latest