കൂടിയാട്ട കലാകാരി മാര്‍ഗിസതി അന്തരിച്ചു

Posted on: December 1, 2015 9:07 pm | Last updated: December 2, 2015 at 9:50 am

sathy-1തിരുവനന്തപുരം: പ്രശസ്ത നങ്ങ്യാര്‍ക്കൂത്ത്,കൂടിയാട്ടം കലാകാരി മാര്‍ഗി സതി(50) അന്തരിച്ചു.അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു.വൈകീട്ട് ഏഴരയോടെ ആര്‍സിസിയില്‍ വെച്ചായിരുന്നു അന്ത്യം.
നങ്ങ്യാര്‍കൂത്തിനെ ജനകീയകലയാക്കിയ പ്രതിഭയായിരുന്നു മാര്‍ഗി.ശ്രീരാമചരിതം നങ്ങ്യാര്‍ക്കൂത്ത് മാര്‍ഗിയുടെ സംഭാവനയാണ്.
പതിനൊന്ന് വര്‍ഷക്കാലം കലാമണ്ഡലത്തില്‍ ജോലി ചെയ്തിരുന്നു.
ശിഷ്യകളെ മികവാര്‍ന്നപരിശീലനം നല്‍കി മുന്‍നികരയില്‍കൊണ്ടുവന്ന കലാകാരിയായിരുന്നു മാര്‍ഗിയെന്ന് എംഎ ബേബി അനുസ്മരിച്ചു.
വിടവാങ്ങിയത് നങ്ങ്യാര്‍ക്കൂത്തിന്റെ അതുല്യപ്രതിഭയായിരുന്നുവെന്ന് കൂടിയാട്ട കലാകാരന്‍ വേണുജി അനുസമരിച്ചു.