ഇന്തോ-അറബ് കള്‍ചറല്‍ ഫെസ്റ്റ് നാലിന്‌

Posted on: December 1, 2015 8:42 pm | Last updated: December 2, 2015 at 5:08 pm
SHARE
ഇന്തോ-അറബ് കള്‍ചറല്‍ സംഘാടകര്‍ ദുബൈയില്‍  വാര്‍ത്താസമ്മേളനത്തില്‍
ഇന്തോ-അറബ് കള്‍ചറല്‍ സംഘാടകര്‍ ദുബൈയില്‍
വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: യു എ ഇയിലെ പ്രവാസികള്‍ക്ക് വേറിട്ട അനുഭവമായി ലുലു അവതരിപ്പിക്കുന്ന ഇന്തോ-അറബ് കള്‍ചറല്‍ ഫെസ്റ്റ് നാലിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസ മലയാണ്മക്ക് വേറിട്ട കലാസ്വാദനത്തിന്റെ വേദിയൊരുക്കുകയാണ് സീഷെല്‍ ഇവന്റ്‌സ് സംഘടിപ്പിക്കുന്ന ഇ ന്തോ-അറബ് കള്‍ചറല്‍ ഫെസ്റ്റ്. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അഞ്ചു മുതല്‍ ആരംഭിക്കുന്ന കലാ മാമാങ്കത്തില്‍ യു എ ഇയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന 300ലധികം കലാപ്രതിഭകള്‍ തങ്ങളുടെ സര്‍ഗ വൈഭവത്തിന് രംഗഭാഷ്യം ചമയ്ക്കും. നാടോടി നൃത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്തമാലിക, സെമി ക്ലാസിക് നൃത്തങ്ങള്‍, അറബിക് കലകള്‍, നാടന്‍ കലാരൂപങ്ങള്‍, സംഗീത ശില്‍പം, മുടിയാട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളാണ് ഇവിടെയൊരുക്കുന്നത്. 80ല്‍ പരം കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന വാദ്യമേളം, നൂറിലധികം പേര്‍ ചേര്‍ന്ന് ആലപിക്കുന്ന ക്വയര്‍ എന്നിവ യു എ ഇയുടെ കലാവിഷ്‌കാര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കും. പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പിണറായിയുടെ സാന്നിധ്യം കലോത്സവത്തിന് സമാനതകളില്ലാത്ത ഉണര്‍വും ആവേശവും നല്‍കുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു. അഡ്വ. നജീത്, കെ എല്‍ ഗോപി, കൊച്ചുകൃഷ്ണന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here