ഷെരാട്ടണ്‍ ഹോട്ടലില്‍ വാഹനം ഓടിച്ചു കയറ്റി; ഡ്രൈവര്‍ കസ്റ്റഡിയില്‍

Posted on: December 1, 2015 7:30 pm | Last updated: December 1, 2015 at 7:30 pm

ദോഹ: ഷെരാട്ടണ്‍ ദോഹ ഹോട്ടല്‍ പരിസരത്ത് ആഡംബര കാര്‍ അശ്രദ്ധമായി ഓടിച്ച് നാശമുണ്ടാക്കിയ സംഭവം ഹോട്ടല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അശ്രദ്ധമായി ഓടിച്ചുവന്ന കാര്‍ ഹോട്ടല്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന റോള്‍സ് റോയ്‌സ് കാറില്‍ ഇടിക്കുകയും എന്‍ട്രന്‍സിലെ ഫര്‍ണിച്ചറുകള്‍ കേടുവരുത്തുകയും ചെയ്തിരുന്നു. ഡ്രൈവറെ സുരക്ഷാ ജീവനക്കാര്‍ പിടികൂടുകയായിരുന്നു.
സംഭവത്തില്‍ സന്ദര്‍ശകര്‍ക്കോ ഹോട്ടല്‍ ജീവനക്കാര്‍ക്കോ പരുക്കില്ലെന്നും പോലീസെത്തെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തെന്നും വിഷയം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഹോട്ടല്‍ അധികൃതരുടെ പത്രക്കുറിപ്പില്‍ പറയുന്നു.