കേരളാ ഹൗസിലെ റെയ്ഡ്: പൊലീസിന് ക്ലീന്‍ ചിറ്റ്

Posted on: December 1, 2015 2:52 pm | Last updated: December 1, 2015 at 10:06 pm
SHARE

delhi-kerala-house-raid

ന്യൂഡല്‍ഹി: കേരളാ ഹൗസിലെ ക്യാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന പേരില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ സംഘം. ഡല്‍ഹി പൊലീസ് പരാതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തത്. അകത്ത് കയറി റെയ്ഡ് നടത്തുകയോ മറ്റോ ചെയ്തിട്ടില്ലെന്നും സംഘം അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഡല്‍ഹി കേരളാ ഹൗസിലെ ക്യാന്റീനില്‍ പശുവിറച്ചി വിളമ്പിയെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തിയത്. ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിഷേധം നേരിട്ട് കേന്ദ്രത്തെ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരും പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.