രാജ്യസ്‌നേഹം ആര്‍ക്കു മുന്നിലും തെളിയിക്കേണ്ടതില്ല: ഷാരൂഖ്

Posted on: December 1, 2015 1:02 pm | Last updated: December 1, 2015 at 7:51 pm

shahrukh-khanമുംബൈ: അസഹിഷ്ണുതാ വിവാദത്തില്‍ ആമിര്‍ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്‍. രാജ്യസ്‌നേഹം ഒരാള്‍ക്ക് മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് പറഞ്ഞു. രാജ്യത്തിനു വേണ്ടി നല്ലത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തന്നെയാണ് രാജ്യസ്‌നേഹം. മറ്റു രീതികളില്‍ തെളിയിക്കേണ്ടതില്ല. ഞാന്‍ രാജ്യത്തിനു വേണ്ടി നല്ലതു പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന് നേട്ടമുണ്ടാകും. ഞാന്‍ മോശം കാര്യങ്ങള്‍ ചെയ്താല്‍ എന്റെ രാജ്യത്തിന് ദോഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളിലൂടെ ആര്‍ക്കും അഭിപ്രായങ്ങള്‍ തുറന്നു പറയാം. എന്നാല്‍ ചിലര്‍ അത് ദുരുപയോഗം ചെയ്യുന്നു. പൊതുവായ പ്രസ്താവനകള്‍പോലും വര്‍ഗീയവല്‍ക്കരിക്കുകയാണ്. കൃത്യമായി അറിയാവുന്ന കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കാവൂ എന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.