Connect with us

Wayanad

ജില്ലാ സ്‌കൂള്‍ കായിമേള: മീനങ്ങാടി കിരീടം നിലനിര്‍ത്തി

Published

|

Last Updated

ഏഴാമത് റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ മീനങ്ങാടി ജി എച്ച് എസ് എസ് കിരീടം നിലനിര്‍ത്തി. 174 പോയിന്റ് നേടിയാണ് മീനങ്ങാടി കിരീടം നിലനിര്‍ത്തിയത്. 24 സ്വര്‍ണവും 13 വെള്ളിയും 15 വെങ്കലവും ന്േടിയാണ് മീനങ്ങാടി ജേതാക്കളായത്. റവന്യു കായിക മേള ആരംഭിച്ച് ഏഴു വര്‍ഷം പിന്നിടുമ്പോള്‍ അഞ്ചാം തവണയാണ് മീനങ്ങാടി കിരീടം നേടുന്നത്.
കഴിഞ്ഞ വര്‍ഷവും മീനങ്ങാടിയായിരുന്നു ജേതാക്കള്‍. 43 കുട്ടികളേയുമായാണ് മീനങ്ങാടി കായിമേളക്കെത്തിയത്. സ്‌കൂളിലെ വിദ്യാര്‍ഥികളായ എം ആര്‍ മഞ്ജുഷ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തിലും, കെ എ അഖില സീനിയര്‍ ഗേള്‍സ് വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരായി. 99 പോയിന്റ് നേടി കാക്കവയല്‍ ജി എച്ച് എച്ച് എസ് റണ്ണേഴ്‌സപ്പായി. 14 സ്വര്‍ണവും എട്ട് വെള്ളിയും അഞ്ച് വെങ്കലവും ലഭിച്ചു. 48 പോയിന്റുകളുമായി ജി എച്ച് എസ് എസ് കാട്ടിക്കുളം മൂന്നാം സ്ഥാനം നേടി.
ആതിഥേയരായ മാനന്തവാടി ജി വി എച്ച് എസ് എസ് 28 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 460 പോയിന്റുമായി സുല്‍ത്താന്‍ ബത്തേരി ഉപജില്ല ഒന്നാം സ്ഥാനം നേടി. 53 സ്വര്‍ണവും 44 വെള്ളിയും 34 വെങ്കലവും ലഭിച്ചു. 240 പോയിന്റുകളുമായ മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 19 സ്വര്‍ണവും 33 വെള്ളിയും 25 വെങ്കലവുമാണ് മാനന്തവാടിക്ക് ലഭിച്ചത്.
24 പോയിന്റുകള്‍ നേടി വൈത്തിരി ഉപജില്ലയാണ് മുന്നാം സ്ഥാനത്ത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ ദേവകി അധ്യക്ഷത വഹിച്ചു.
മാനന്തവാടി ഡി വൈ എസ് പി എ ആര്‍ പ്രേംകുമാര്‍ , എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയന്‍ സമ്മാന ദാനം നിര്‍വഹിച്ചു.

Latest