ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരെ തിരഞ്ഞെടുത്തു

Posted on: December 1, 2015 9:46 am | Last updated: December 1, 2015 at 9:46 am

മലപ്പുറം: ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായി വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ (ധനകാര്യം), ഉമ്മര്‍ അറക്കല്‍ (വികസനം), വി. സുധാകരന്‍ (ആരോഗ്യവും വിദ്യാഭ്യാസവും), കെ പി ഹാജറുമ്മ (ക്ഷേമകാര്യം), അനിതാ കിഷോര്‍ (പൊതുമരാമത്ത്) എന്നിവരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എ ഡി എം. കെ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി. നിയമ പ്രകാരം ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ അതത് പഞ്ചായത്തുകളുടെ വൈസ് പ്രസിഡന്റാണ്. മറ്റ് സ്ഥാനങ്ങളിലേക്ക് ഒന്നിലധികം പത്രിക ലഭിക്കാത്തതിനാല്‍ ഇവരെ എതിരില്ലാതെ തിരഞ്ഞെടുത്തതായി എ ഡി എം പ്രഖ്യാപിക്കുകയായിരുന്നു.