മര്‍കസ് ബോര്‍ഡിംഗ് ഫെസ്റ്റിന് തുടക്കമായി

Posted on: November 28, 2015 11:36 am | Last updated: November 28, 2015 at 11:36 am
SHARE

കുന്ദമംഗലം: മര്‍കസ് ബോര്‍ഡിംഗ് ഫെസ്റ്റ് ഇംപ്രിന്റ്‌സ് – 15ന് പ്രൗഢമായ തുടക്കം. വി പി എം ഫൈസിയുടെ അധ്യക്ഷതയില്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു.
സര്‍ഗാത്മക കഴിവുകളുള്ള വിദ്യാര്‍ഥികളാണ് മര്‍കസിന്റെ മുതല്‍ക്കൂട്ടെന്നും വിവിധങ്ങളായ കഴിവുകളെ പരിപോഷിപ്പിക്കുവാനും വിത്യസ്തമായ മേഖലകളില്‍ ഭാവിയില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനും ഇത്തരം കലാമേളകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ നൂറിലേറെ വിദ്യാര്‍ഥികള്‍ വിവിധ പരിപാടികളില്‍ മാറ്റുരക്കും. ഇന്ന് രാവിലെ ഒന്‍പത് മണിക്ക് ബോര്‍ഡിംഗ് അലുംനി മീറ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്ത് മണിക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മീറ്റ് ഉദ്ഘാടനം ചെയ്യും.
മത-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ഉനൈസ് കല്‍പകഞ്ചേരി, നോളജ് സിറ്റി സി ഇ ഒ. ഇ വി അബ്ദുര്‍റഹ്മാന്‍, ലത്വീഫ് സഖാഫി പെരുമുഖം, മഹ്മൂദ് ചേവായൂര്‍, അലി അക്ബര്‍, ബശീര്‍ സഖാഫി കാരക്കുന്ന് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ മലിക് സഖാഫി സ്വാഗതവും ഇസ്മാഈല്‍ മദനി നന്ദിയും പറഞ്ഞു.