ടൂള്‍സ്-ഹാര്‍ഡ്‌വെയര്‍ ഹൈപര്‍മാര്‍ക്കറ്റ് വരുന്നു

Posted on: November 27, 2015 6:42 pm | Last updated: November 27, 2015 at 6:42 pm
SHARE
അപെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍  ഹിഷാം പുതുശ്ശേരിയും ഡയറക്ടര്‍ ഫഹീം  പുതുശ്ശേരിയും വാര്‍ത്താസമ്മേളനത്തില്‍
അപെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിഷാം പുതുശ്ശേരിയും ഡയറക്ടര്‍ ഫഹീം
പുതുശ്ശേരിയും വാര്‍ത്താസമ്മേളനത്തില്‍

അബുദാബി: ടൂള്‍സിനും ഹാര്‍ഡ്‌വെയറിനും മാത്രമായി വിശാലമായ ഹൈപര്‍ മാര്‍ക്കറ്റുമായി അപെക്‌സ് ഗ്രൂപ്പിന്റെ പുതിയ സംരംഭം അബുദാബിയില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസഫ്ഫ വ്യവസായ മേഖലയിലെ ട്രാഫിക് സിഗ്‌നലിനോട് ചേര്‍ന്ന് 14,000ത്തിലേറെ ചതുരശ്രയടിയില്‍ ഒരുക്കിയിട്ടുള്ള വിശാലമായ ഷോറൂമില്‍ ലോകപ്രശസ്തര ബ്രാന്റുകളായ ഹിറ്റാച്ചി, ഡിവാള്‍ട്ട്, ഡയഡോറ ഉള്‍പെടെ ടൂള്‍സിന്റെയും ഹാര്‍ഡ്‌വെയറിന്റെയും അതിബൃഹത്തായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്.
മൂന്നര പതിറ്റാണ്ടിലേറെയായി രാജ്യത്തിനകത്തും പുറത്തും ഈ രംഗത്തെ ഏറ്റവും മുന്‍നിരയിലുള്ള അപെക്ട് ട്രേഡിംഗിന്റെ അഞ്ചാമത് റീട്ടെയില്‍ ഔട്ട്‌ലെറ്റാണിത്. പുതിയ സംരംഭത്തിന്റെ ഔപചാരിക ഉദ്ഘാടനം നാളെ (ശനി) വൈകുന്നേരം നാലിന് അബുദാബി ചേംബര്‍ അംഗം ദലാല്‍ സഈദ് അല്‍ ഖുബൈസി നിര്‍വഹിക്കും.
പുതിയ പരീക്ഷണം വിജയിക്കുന്നതോടെ യു എ ഇയിലെ എല്ലാ എമിറേറ്റുകളിലും സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ പ്രധാന പട്ടണങ്ങളിലും ആഫ്രിക്കയിലും ഇത്തരം ഷോറൂം ശൃംഖലകള്‍ അധികം വൈകാതെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അപെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഹിഷാം പുതുശ്ശേരിയും ഡയറക്ടര്‍ ഫഹീം പുതുശ്ശേരിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here