കുളമ്പ് രോഗ കുത്തിവെപ്പ്: ജില്ലക്ക് മൂന്നാം സ്ഥാനം

Posted on: November 26, 2015 9:51 am | Last updated: November 26, 2015 at 9:51 am
SHARE

പാലക്കാട്: സംസ്ഥാനത്ത് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു യജ്ഞത്തില്‍ ജില്ലക്ക് മൂന്നാം സ്ഥാനം.
തൃശൂര്‍, കോഴിക്കോട് ജില്ലകള്‍ക്കാണ് ആദ്യ രണ്ടു സ്ഥാനം. കന്നുകാലി സമ്പത്തില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള പാലക്കാട് ജില്ല 82% കാലികള്‍ക്കും കുത്തിവയ്പ് ഉറപ്പാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രതിരോധ കുത്തിവയ്പില്‍ സംസ്ഥാനത്തിന്റെ ശരാശരി 74% ആണ്. ജില്ലയില്‍ 1.69 ലക്ഷം പശുക്കളും കിടാരികളും ഉണ്ടെന്നാണു കണക്ക്. 9,018.എരുമ/പോത്തുകളുണ്ട്. ജില്ലയിലെ രണ്ടു പഞ്ചായത്തുകളി!ല്‍ കുളമ്പുരോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ പ്രതിരോധ കുത്തിവയ്പ് കര്‍ശനമാക്കിയതാണു ഗുണകരമായത്. 1967ലെ കേരള മൃഗരോഗ നിയന്ത്രണ നിയമ പ്രകാരം കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് എടുപ്പിക്കാത്തത് ശിക്ഷാര്‍ഹമാണ്.
കുത്തിവയ്‌പെടുക്കാത്ത കാലികള്‍ക്ക് മൃഗസംരക്ഷണവകുപ്പ് ആനുകൂല്യങ്ങള്‍ ല’ിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. 221 സ്‌ക്വാഡുകള്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനം.
വര്‍ഷത്തില്‍ രണ്ടെന്ന തോതില്‍ തുടര്‍ച്ചയായി 19 തവണ കുത്തിവയ്പു യജ്ഞം നടത്തിയിട്ടും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കാലികളിലൂടെ രോഗം പടരുന്നത് കേരളത്തിന്റെ കന്നുകാലി സമ്പത്തിനെ സാരമായി ബാധിക്കുന്നുണ്ട്.
കാറ്റ് ശക്തിപ്പെടുന്നതിനു കുത്തിവയ്പു പൂര്‍ത്തിയാക്കാനായതും ജില്ലയില്‍ രോഗ നിയന്ത്രണത്തിനു ഗുണകരമായി….