കൈരളി ടി വി ‘ഖല്‍ബിലെ പാട്ടുകള്‍’ 27ന്‌

Posted on: November 25, 2015 8:12 pm | Last updated: November 25, 2015 at 8:12 pm
SHARE

ദോഹ: കൈരളി ടി വി സംഘടിപ്പിക്കുന്ന ‘ഖല്‍ബിലെ പാട്ടുകള്‍’ മാപ്പിളപ്പാട്ടു ഷോ വെള്ളിയാഴ്ച ദോഹ അല്‍ അറബ് ഇന്‍ഡോര്‍ വോളിബാള്‍ കോര്‍ട്ടില്‍ നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ നടന്‍ ജഗദീഷ് മുഖ്യാതിഥിയാകും. പിന്നണി ഗായകരായ അഫ്‌സല്‍, അഖില ആനന്ദ്, രവിശങ്കര്‍, സജില സലീം, മേഘന, മന്‍സൂര്‍, അസ്‌ലാഹുദ്ദീന്‍, സാം ശിവ, കോമഡി താരങ്ങളായ മനോജ് ഗിന്നസ്, രാജേഷ് തിരുവമ്പാടി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കൈരളി പ്രതിനിധി ഇ പി ബിജോയ്കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ക്ലിക്കോണ്‍ ഖത്വര്‍ മേധാവി ജുറൈജ് ഇതിലോട്ടിനു നല്‍കി ദോഹ ബ്യൂട്ടി സെന്റര്‍ എം ഡി ഷീല ഫിലിപ്പ് നിര്‍വഹിച്ചു. മള്‍ട്ടിടെക് എം ഡി നിസാര്‍ മരത്തിക്കാട്ട്, റുസിയ ഡയറക്ടര്‍ ആശിക്, മാനേജര്‍ അതുല്‍, അമാനുല്ല വടക്കാങ്ങര, കെ കെ ശങ്കരന്‍ തുടങ്ങിയവര്‍ സംമ്പന്ധിച്ചു. മൂന്നു പേര്‍ക്കുള്ള വി ഐ പി ഫാമിലി ടിക്കറ്റിന് 250, മൂന്നു പേര്‍ക്കുള്ള ഫാമിലി ഗോള്‍ഡന്‍ ടിക്കറ്റ് 100, ഒരാള്‍ക്കു പ്രവേശനമുള്ള സില്‍വര്‍ സര്‍ക്കിള്‍ ടിക്കറ്റ് 30 റിയാല്‍ വീതമാണ് നിരക്ക്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് 200, 80, 20 റിയാല്‍ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സല്‍വ, ഹിലാല്‍ ഔട്ട്‌ലറ്റുകള്‍, ന്യൂ ഇന്ത്യന്‍ സുപ്പര്‍ മാര്‍ക്കറ്റ് എയര്‍പോര്‍ട്ട് റോഡ്, അബു ഹമൂര്‍ ഡിജിറ്റലൈസ് സ്റ്റുഡിയോ സഫാരി മാള്‍, സലത്വ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ എന്നിവിടങ്ങളില്‍ ടിക്കറ്റുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 55711415.