യുഡിഎഫിലെ ഐക്യമില്ലായ്മ പരാജയത്തിന് കാരണമായതായി വീരേന്ദ്രകുമാര്‍

Posted on: November 24, 2015 8:57 pm | Last updated: November 24, 2015 at 8:57 pm
SHARE

VIRENDRAKUMARതിരുവനന്തപുരം: ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ തലത്തില്‍ മാറ്റം ഉണ്ടായി അതിന്റെ പ്രതിഫലനമായി കേരളത്തിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് എംപി വീരേന്ദ്രകുമാര്‍.
പ്രതീക്ഷിച്ച വോട്ട് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കിട്ടിയില്ല. യുഡിഎഫിലെ ഐക്യമില്ലായ്മ പരാജയത്തിന് കാരണമായി. ഈ വിഷയം യുഡിഎഫില്‍ ഉന്നയിക്കും. വര്‍ഗീയതയെ ശക്തമായി ചെറുക്കാന്‍ യുഡിഎഫിന് കഴിയണമെന്നും വിരേന്ദ്രകുമാര്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിശദമായി ചര്‍ച്ച ചെയ്തതായും വീരേന്ദ്രകുമാര്‍. കേരളത്തില്‍ വര്‍ഗീയ അജണ്ട കൂടുതല്‍ ശക്തമായി ബിജെപി നടപ്പാക്കുന്നു. എസ്എന്‍ഡിപി പ്രഖ്യാപിത അജണ്ടയില്‍ നിന്ന് വഴിമാറി. വര്‍ഗീയതയ്ക്ക് എതിരെ പ്രതിരോധം തീര്‍ത്തില്ല എങ്കില്‍ അപകടമെന്നും എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here