വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന നിസാമിന്റെ ഹരജി സുപ്രീംകോടതി തള്ളി

Posted on: November 23, 2015 2:44 pm | Last updated: November 23, 2015 at 11:26 pm
SHARE

nisham-ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന പ്രതി നിസാമിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസില്‍ വിചാരണ കേരളത്തില്‍ നടത്തിയാല്‍ നീതി ലഭിക്കില്ല. അതിനാല്‍ കേരളത്തിന് പുറത്തുള്ള കോടതിയില്‍ വിചാരണ നടത്തണമെന്നായിരുന്നു നിസാമിന്റെ ആവശ്യം.

നിസാമിന്റെ ആവശ്യങ്ങള്‍ തള്ളിയെങ്കിലും പ്രതിഭാഗം സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സുരക്ഷ ഒരുക്കേണ്ട ചുമതല ഡിജിപിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും നല്‍കി. ഇതില്‍ വീഴ്ച വരുത്തിയാല്‍ നിസാമിന് കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.