Connect with us

Gulf

ദമ്മാം സോണ്‍ സാഹിത്യോല്‍സവിന് സമാപനം

Published

|

Last Updated

ദമ്മാം: ഇശലും ഈണവും പെയ്തിറങ്ങിയ സാഹിത്യോല്‍സവ് ദമ്മാം സോണ്‍ തല മത്സരങ്ങള്‍ക്ക് സമാപ്തിയായി. ജ്വലിക്കുന്ന ചിന്തകള്‍ കൊണ്ട് ഭാവി ഭാസുരമാക്കേണ്ട പുതു തലമുറ സോഷ്യല്‍ മീഡിയകള്‍ക്ക് പിന്നാലെ കൂടി അലസരും ആഭാസങ്ങള്‍ക്കും കൂട്ട് നില്‍ക്കുന്നവരുമാവരുതെന്നു ഉദ്‌ഘോഷിച്ച സാഹിത്യോല്‍സവ് സമകാലിക പ്രശ്‌നങ്ങളോട് സംവദിക്കുന്ന മികച്ച രചനകളും നിറക്കൂട്ടുകളും കൊണ്ട് ശ്രദ്ധേയമായി.

നാല് സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോല്‍സവില്‍ 200 പോയിന്റുകള്‍ നേടി അദാമ സെക്ടര്‍ കലാ കിരീടം ചൂടി. 167 പോയിന്റുകള്‍ നേടി അദാമ സെക്ടര്‍ രണ്ടും 149 പോയിന്റുകള്‍ അല്‍ റബീ സെക്ടര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 21 പോയിന്റുകളോടെ ടൊയോട്ടയിലെ നിസാര്‍ പൊന്നാനി കലാപ്രതിഭയായി. സമാപന സംഗമത്തില്‍ സ്വാഗത സംഘം ചെയര്‍മന്‍ ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. ഐ സി എഫ് ദമാംസെന്‍ട്രല്‍ കമ്മിറ്റി ജന:സെക്രട്ടറി അന്‍വര്‍ കളറോട് ഉദ്ഘാടനം ചെയ്തു. ഐ സി.എഫ് സൗദി നാഷണല്‍ “സാന്ത്വനം” കണ്‍വീനര്‍ സലിം പാലച്ചിറ ട്രോഫി സമ്മാനിച്ചു. അബ്ദുല്‍ റഷീദ് ഇറാം, അമിന്‍ തങ്ങള്‍, ലുഖ്മാന്‍ വിളത്തൂര്‍, കബിര്‍ സഖാഫി പട്ടാമ്പി, ഇഖ്ബാല്‍ വെളിയങ്കോട്, സലിം ഓലപ്പീടിക തുടങ്ങിയ പ്രമുഖര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ ഹസന്‍ സഖാഫി ചിയ്യൂര്‍ സ്വാഗതവും സാഹിത്യേത്സവ് പ്രോഗ്രാം കണ്‍വീനര്‍ ലത്തീഫ് പള്ളത്തടുക്ക നന്ദിയും പറഞ്ഞു.

Latest