ബിജെപിക്ക് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരിഹാസം

Posted on: November 8, 2015 6:43 pm | Last updated: November 9, 2015 at 12:44 am

-Justice-Markandey-Katjus-ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ബിജെപിക്ക് സുപ്രീംകോടതി മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരിഹാസം. ബിഹാറില്‍ മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയില്ലെങ്കില്‍ സന്യാസത്തിന് പോകുമെന്ന് അദ്ദേഹം നേരത്തെ പോസ്റ്റ് ഇട്ടിരുന്നു. താന്‍ ഇനി സന്യാസത്തിനു പോകേണ്ടതില്ലെന്നും ഇതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

katju-fb
തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണായുധം പശുവായിരുന്നെന്നും ഫലം വന്നപ്പോള്‍ ചാണകം പോലെയായെന്നും പരിഹസിക്കുന്ന ചിത്രങ്ങളും ഇന്ന് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുടെ ബീഫ് രാഷ്ട്രീയത്തെ രൂക്ഷമായി പരിഹസിക്കുന്ന ഈ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. 150ല്‍ അധികം സീറ്റുകള്‍ നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് നേരത്തെ അദ്ദേഹം പ്രവചിച്ചിരുന്നു.