‘സ്ത്രീഭരണം കൈയാളുന്നത് ഭൂഷണമല്ല’

Posted on: November 4, 2015 5:15 am | Last updated: November 4, 2015 at 1:15 am
SHARE

കുടക്: സ്ത്രീ പൊതുരംഗത്തിറങ്ങുന്നതും ഭരണം കൈയാളുന്നതും ഭൂഷണമല്ലെന്നും സാമൂഹിക അസ്ഥിരതയുണ്ടാക്കുമെന്നും സയ്യിദ് മുസ്ഹിന്‍ സൈതലവി കോയ തങ്ങള്‍ അല്‍ ബുഖാരി പറഞ്ഞു. കുടക് കുഞ്ചിലം വൈനേരി മാസാന്ത സ്വലാത്ത് മജ്‌ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടക് ജില്ല നാഇബ് ഖാസി അല്‍ഹാജ് മഹ്്മൂദ് മുസ്്‌ലിയാര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി കിലൂര്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ചിലം മുര്‍ദരിസ് അബ്ദുല്ല സഅദി, അശ്്‌റഫ് ജൗഹരി, നാസര്‍ മക്കി സംബന്ധിച്ചു.