National
കോണ്‍ഗ്രസിന് അസഹിഷ്ണുതയെ കുറിച്ച് പറയാന്‍ അവകാശമില്ല: മോദി
പൂര്‍ണിയ: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് മോദി പറഞ്ഞു. 1984ല്‍ സിഖുകാരെ കൊന്നത് രാജ്യം മറന്നിട്ടില്ല. ബിഹാറിലെ അഞ്ചാംഘട്ട തിരഞ്ഞെടുുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം കൈകള്‍ ശുദ്ധമാണോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണം. സിഖ് കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ വരെ ആരോപണ വിധേയരാണ്. ആ കോണ്‍ഗ്രസ് ഇപ്പോള്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നതില്‍ വൈരുദ്ധ്യമുണ്ടെന്നും മോദി പറഞ്ഞു.
---- facebook comment plugin here -----