സ്ഥാനാര്‍ഥികളുടെ വോട്ട് മത്സരിക്കുന്ന വാര്‍ഡിന് പുറത്ത്

Posted on: November 2, 2015 9:08 am | Last updated: November 2, 2015 at 9:08 am
SHARE

കോഴിക്കോട്: കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പലരും വോട്ട് ചെയ്യുന്നത് മത്സരിക്കുന്ന വാര്‍ഡുകള്‍ക്ക് പുറത്ത്. 12 ാം വാര്‍ഡിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥി അഡ്വ. പി എം സുരേഷ്ബാബുവിന് 26 ാം വാര്‍ഡിലാണ് വോട്ട്. മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന എല്‍ ഡി എഫിന്റെ സ്ഥാനാര്‍ഥി വി കെ സി മമ്മദ്‌കോയ 41 ാം വാര്‍ഡിലാണ് മത്സരിക്കുന്നതെങ്കിലും മറ്റൊരു വാര്‍ഡിലാണ് വോട്ട്.
കെ പി സി സി ജന. സെക്രട്ടറി അഡ്വ. പി എം നിയാസ് 59 ാം വാര്‍ഡ് സ്ഥാനാര്‍ഥിയാണ്. വോട്ട് ചെയ്യുന്നത് 64 ാം വാര്‍ഡിലാണ്. 26 ാം വാര്‍ഡില്‍ മത്സസരിക്കുന്ന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ എല്‍ ഡി എഫിന്റെ അനിതാരാജന് വോട്ട് 25 ാം വാര്‍ഡിലാണ്. 33 ാം വാര്‍ഡില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗിന്റെ കെ ടി ബീരാന്‍കോയക്ക് 31 ാം വാര്‍ഡിലാണ് വോട്ട്.
എന്നാല്‍, എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായ തോട്ടത്തില്‍ രവീന്ദ്രന്‍, എം എം പത്മാവതി, മുസ്‌ലീം ലീഗിന്റെ സി അബ്ദുര്‍റഹിമാന്‍, സി കെ അബൂബക്കര്‍ മത്സരിക്കുന്ന വാര്‍ഡില്‍ തന്നെ വോട്ട് രേഖപ്പെടുത്തും.
ഇത്തവണ മത്സര രംഗത്തില്ലാത്ത മേയര്‍ പ്രൊഫ. എ കെ പ്രേമജത്തിന് വോട്ട് 26 ാം വാര്‍ഡില്‍ കോട്ടൂളിയിലെ എ യു പി സ്‌കൂളിലാണ്. പ്രതിപക്ഷ നേതാവ് എം ടി പത്മക്ക് 62 ാം വാര്‍ഡിലെ ക്രിസ്റ്റ്യന്‍ കോളജ് ഹൈസ്‌ക്കൂളിലും.

LEAVE A REPLY

Please enter your comment!
Please enter your name here