ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം: സുധീരന്റെ പ്രസ്താവന ചെന്നിത്തല തള്ളി

Posted on: October 23, 2015 8:19 pm | Last updated: October 24, 2015 at 12:13 am
SHARE

chennithalaതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ നയിക്കുമെന്ന കെ പി സി സി അധ്യക്ഷന്റെ പ്രസ്താവന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തള്ളി. ആരുടേയും നേതൃത്വത്തിലല്ല മറിച്ച് യു ഡി എഫ് നേതാക്കള്‍ ഒറ്റക്കെട്ടായിട്ടാകും തിരഞ്ഞെടുപ്പിലിറങ്ങുകയെന്ന് ചെന്നിത്തല പറഞ്ഞു.

സുധീരന്റെ പ്രസ്താവന എ, ഐ ഗ്രൂപ്പുകളുടെ ഐക്യം തകര്‍ക്കാനാണെന്നും അനവസരത്തിലായിപ്പോയെന്നുമാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി തന്നെ യു ഡി എഫിനെ നയിക്കുമെന്നായിരുന്നു സുധീരന്റെ പ്രസ്താവന. തെരഞ്ഞെടുപ്പിന് ശേഷം പുനഃസംഘടനക്കാണു സുധീരന്റെ നീക്കമെന്നാണു വിലയിരുത്തല്‍. എ, ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം നടത്തിയ ശേഷമാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവനയെ തല്‍ക്കാലം അവഗണിക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here