അനുമതിയില്ലാതെ മത്സ്യബന്ധനം നടത്തിയാല്‍ പിഴ

Posted on: October 20, 2015 8:00 pm | Last updated: October 20, 2015 at 8:39 pm

അബുദാബി: അനുമതിയില്ലാതെ മത്സ്യം പിടിക്കുന്നവര്‍ക്ക് പിഴ ഒടുക്കേണ്ടി വരും. അംഗീകാരമില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് വാണിജ്യ, വിനോദ ആവശ്യത്തിന് മത്സ്യം പിടിക്കുന്നവര്‍ക്കാണ് പിഴ ചുമത്തുവാന്‍ അബുദാബി പരിസ്ഥിതി ഏജന്‍സി തീരുമാനിച്ചത്. അനധികൃത മത്സ്യബന്ധനത്തിനെതിരെ പരിശോധന ശക്തമാക്കുമെന്നും പ്രചാരണം നടത്തുമെന്നും പരിസ്ഥിതി അധികൃതര്‍ അറിയിച്ചു. പ്രചരണത്തിന്റെ ഭാഗമായി ഇന്‍സ്‌പെക്ടര്‍മാര്‍ തീരദേശങ്ങളില്‍ പരിശോധന നടത്തും. മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് കൂടാതെ മൊബൈലില്‍ സന്ദേശം അയക്കും. അബുദാബിയുടെ തീരങ്ങളില്‍ നിരീക്ഷണവും ശക്തമാക്കും.