ലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി വി എസ്

Posted on: October 16, 2015 3:20 pm | Last updated: October 18, 2015 at 11:17 am
SHARE

vs achuthanandan4_artതിരുവനന്തപുരം: ലോകായുക്തയ്ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശം. ലോകായുക്തയില്‍ രണ്ട് ദിവസമായി നടക്കുന്നത് ചക്കളത്തിപ്പോരാട്ടമാണെന്ന് വി എസ് പരിഹസിച്ചു.  തര്‍ക്കങ്ങള്‍ തുടരുകയാണെങ്കില്‍ ഇത്തരം സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴയും ഫഌറ്റ് അഴിമതിയും ലോകായുക്ത അനാവശ്യമായി നീട്ടുകയാണ്. വിവാദ പ്രസ്താവനകള്‍ നടത്തി കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കുമെന്നും വി എസ് പറഞ്ഞു.