കാസര്‍കോട് ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Posted on: October 11, 2015 6:15 pm | Last updated: October 11, 2015 at 11:45 pm
SHARE

rapeകാസര്‍കോട്: മഞ്ചേശ്വരത്ത് ഊമപ്പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി പ്രംരാജിനാണ് അന്വേഷണ ചുമതലയെന്ന് കാസര്‍കോട് എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

സെപ്റ്റംബര്‍ 22നാണ് മഞ്ചേശ്വരം ഹൊസബട്ടുവിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. വീട്ടിലാരുമില്ലാത്ത സമയത്താണ് അയല്‍വാസിയായ യുവാവ് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. വൈദ്യപരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം യുവാവ് ഒളിവിലാണ്.