മാമുക്കോയ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം

Posted on: October 8, 2015 10:52 pm | Last updated: October 9, 2015 at 12:53 am
SHARE

mamukoyaകോഴിക്കോട്: പ്രശസ്ത സിനിമാ താരം മാമുക്കോയ മരിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ മാമുക്കോയ മരണപ്പെട്ടെന്നാണ് ഇന്നലെ ഉച്ചകഴിഞ്ഞ് വാട്ട്‌സപ്പ്, ഫെയ്‌സ്ബുക്ക് വഴി പ്രചരിക്കപ്പെട്ടത്. സംഭവം അറിഞ്ഞ് ബന്ധപ്പെട്ട മാധ്യമങ്ങളോട് വാര്‍ത്ത വ്യാജമാണെന്ന് കുടുംബാംഗങ്ങള്‍ അറിയിക്കുകയായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തില്‍ നഗരത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാമുക്കോയ മരിച്ചെന്നയാരുന്നു സന്ദേശം. പ്രചാരണം വ്യാപിച്ചതോടെ ഒരു യുവജന നേതാവ് അനുശോചനവുമായി നഗരത്തിലെ മാധ്യമ സ്ഥാപനങ്ങളിലും എത്തിയിരുന്നു.