ഭൗതികശാസ്ത്ര നൊബേല്‍ തകാകി കാജിതക്കും ആര്‍തര്‍ മക്‌ഡൊണാള്‍ഡിനും

Posted on: October 6, 2015 8:26 pm | Last updated: October 7, 2015 at 11:01 am
SHARE

physyc nobel 2015
സ്റ്റോക്‌ഹോം: ഭൗതിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് ജപ്പാനില്‍ നിന്നുള്ള തകാകി കാജിതയും കാനഡ സ്വദേശി ആര്‍തര്‍ ബി മക്‌ഡൊണാള്‍ഡും അര്‍ഹരായി.

ന്യൂട്രിനോകളെ സംബന്ധിച്ച കണ്ടുപിടിത്തമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ന്യൂട്രിനോ കണങ്ങള്‍ക്ക് പിണ്ഡം (മാസ്) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ് ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന് നൊബേല്‍ സമിതി പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

ജപ്പാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്മിക് റെ റിസര്‍ച്ച് ഡയറക്ടറും ടോക്യോ സര്‍വകലാശാലയിലെ പ്രൊഫസറുമാണ് കാജിത. കിംഗ്സ്റ്റണിലെ ക്യൂന്‍സ് സര്‍വകലാശാലയിലെ മുന്‍ പ്രൊഫസറാണ് മാക്‌ഡൊണാള്‍ഡ്.