ജാഫറിന്റെ മരണം: വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: October 4, 2015 6:54 am | Last updated: October 4, 2015 at 6:54 am
SHARE

പെരിന്തല്‍മണ്ണ: താഴെക്കോട് മേലേക്കളം തിരുത്തുമ്മല്‍ ജാഫറിന്റെ (28) മരണം വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ചില്ല് തിര ഉപയോഗിച്ചാണ് വെടിവെച്ചത്. ശരീരത്തില്‍ നിറയെ ചില്ലുകള്‍ തറച്ചമുറിവുകളുണ്ട്. 40ലേറെ മുറിവുകളാണ് ചില്ല്തറച്ചുണ്ടായത്. താഴെക്കോട് മാട്ടറക്കല്‍ റോഡില്‍ ആളനക്കമില്ലാത്ത ഭാഗത്തുവെച്ചാണ് സംഭവം. വിവര മറിഞ്ഞെത്തിയ പോലീസ് ആശുപത്രിയിലത്തെിക്കാനുള്ള വഴിയിലാണ് മരണം. രക്തം വാര്‍ന്ന് ഏറെ നേരം കിടന്നതാകാം മരണകാരണമെന്നും സംശയമുണ്ട്. ഗുണ്ടാ നിയമപ്രകാരം കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ ജാഫര്‍ അടുത്ത കാലത്ത് ജാമ്യത്തിലിറങ്ങിയതാണ്.
സ്ത്രീ പീഡനം, ബേങ്ക് കവര്‍ച്ചാശ്രമം, വധശ്രമം തുടങ്ങിയവക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മൃതദേഹം കിടന്നസ്ഥലവും പരിസരവും ഫോറന്‍സിക് വിദ്ഗധര്‍ എത്തി സൂഷ്മ പരിശോധന നടത്തി. മാട്ടറക്കല്‍ റോഡില്‍ വെച്ചാണോ വെടിയേറ്റത് അതോ മറ്റെവിടെനിന്നെങ്കിലും വെടിയേറ്റ ശേഷം ഇവിടെ കൊണ്ടുവന്നിട്ടതാണോ എന്നും അന്വേഷിക്കുന്നുണ്ട്. പെരിന്തല്‍മണ്ണ സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.