മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് സ്ഥലമെടുപ്പിന് 25 കോടി

Posted on: October 1, 2015 9:47 am | Last updated: October 1, 2015 at 9:47 am
SHARE

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് സ്ഥലമേറ്റെടുപ്പിന് 25 കോടി രൂപ കൂടി അനുവദിച്ചതായി സാമൂഹികക്ഷേമമന്ത്രി എം കെ മുനീര്‍. മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 കോടി രൂപയില്‍ നിന്നാണ് 25 കോടി രൂപ അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
പദ്ധതിക്കായി നേരത്തെ 25 കോടി രൂപ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനും നാല് കോടി രൂപ വേറെയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
റോഡ് പ്രവൃത്തി പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.