എസ് എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി കോഴ വാങ്ങി: വി എസ്

Posted on: September 30, 2015 11:45 am | Last updated: October 1, 2015 at 11:20 am

vs-vellappallyആലപ്പുഴ: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. എസ് എന്‍ ട്രസ്റ്റിലെ നിയമനങ്ങള്‍ക്ക് വെള്ളാപ്പള്ളി കോഴ വാങ്ങിയെന്ന് വി എസ് ആരോപിച്ചു. നാല് വര്‍ഷം കൊണ്ട് 100 കോടിയോളം രൂപയുടെ അഴിമതി നടത്തി. ഈഴവര്‍ക്ക് വല്ലഗുണവും വെള്ളാപ്പള്ളിയെക്കൊണ്ട് ഉണ്ടായോയെന്നും വി എസ് ചോദിച്ചു. കണിച്ചുകുളങ്ങരയില്‍ നടന്ന വര്‍ഗീയ വിരുദ്ധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി എസ്.
കള്ളപ്പണം പിടിക്കുമെന്ന മോദിയുടെ പ്രഖ്യാപനം കേട്ട് ഭയന്നാണ് വെള്ളാപ്പള്ളി മോദിക്കൊപ്പം ചേരാന്‍ ശ്രമിക്കുന്നതെന്നും വി എസ് പറഞ്ഞു. അതേസമയം വി എസിന്റെ ആരോപണങ്ങള്‍ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. അഴിമതി നടത്തിയെങ്കില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു. കോഴ വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തെളിയിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.