പറക്കുന്ന വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Posted on: September 28, 2015 9:49 pm | Last updated: September 28, 2015 at 9:49 pm

klm flight
ലണ്ടന്‍: 30,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ജയിംസ് ഗ്രേ എന്നയാളാണ് പിടിയിലായത്. ഇയാള്‍ക്ക് 600 യൂറോ ഫൈന്‍ ചുമത്തുകയും അഞ്ച് വര്‍ഷത്തേക്ക് വിമാനയാത്രക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

എഡിന്‍ബര്‍ഗില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്ക് പോകുകയായിരുന്ന കെ എല്‍ എം വിമാനത്തിലാണ് സംഭവം. ടോയ്‌ലറ്റിന്റെ ഡോറാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ ഡോര്‍ തുറക്കാന്‍ ശ്രമിച്ചത്. എന്നാല്‍ താന്‍ ഡോര്‍ തുറന്നിട്ടില്ലെന്നും ഡോറിന്റെ ഹാന്റിലില്‍ കൈവെക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നും ജയിംസ് ഗ്രേ പറഞ്ഞു. സംഭവം ജീവനക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ താന്‍ പറയുന്നത് മനസ്സിലാക്കിയില്ല. വിമാനം ഇറങ്ങിയ ഉടന്‍ തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.