പാതി കത്തിയ മൃതദേഹം ശ്മശാനത്തിന്റെ കുളിമുറിയില്‍!

Posted on: September 28, 2015 9:04 pm | Last updated: September 30, 2015 at 12:55 pm

dead2കൊച്ചി: ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹം പാതി കത്തിയ നിലയില്‍ ശ്മശാനത്തിന്റെ കുളിമുറിയില്‍ കണ്ടെത്തി. ശശിധരന്‍ എന്നയാളുടെ മൃതദേഹമാണ് പൂര്‍ണമായും കത്തിയമരുന്നതിന് മുമ്പായി ശ്മശാനം ജീവനക്കാര്‍ ചാക്കില്‍ക്കെട്ടി കുളിമുറിയിലേക്ക് മാറ്റിയത്. സംഭവമറിഞ്ഞ ്‌സഥലത്തെത്തിയ ബന്ധുക്കള്‍ ശ്മശാനം ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. നേരിയ സംഘര്‍ഷത്തിനും ഇത് കാരണമായി. പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

രാവിലെ 11 മണിക്കാണ് ശശിധരന്റെ മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നത്. എന്നാല്‍ ഈ മൃതദേഹം കത്തിയമരുന്നതിന് മുമ്പായി സനനല്‍ എന്നയാളുടെ മൃതദേഹവും ശ്മശാനത്തില്‍ എത്തി. ഇതോടെ പാതി കത്തിയ ശശിധരന്റെ മൃതദേഹം ജീവനക്കാര്‍ കുളിമുറിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ ശ്മശാനം സൂക്ഷിപ്പുകാരായ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.