ഹയര്‍ സെക്കന്ററി അധ്യാപകരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Posted on: September 28, 2015 8:56 pm | Last updated: September 30, 2015 at 12:55 pm

kerala governmentതിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സര്‍ക്കാര്‍ മരവിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അധ്യാപകരെ മാറ്റുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാര്‍ അധ്യാപകരെയും മറ്റു ജീവനക്കാരെയും സ്ഥലംമാറ്റുന്നത് കമ്മീഷന്‍ തടയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സ്ഥലംമാറ്റം മരവിപ്പിക്കാന്‍ തീരുമാനമായത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് നിലനില്‍ക്കെയാണ് ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ട് ഡയറക്ടര്‍ ഉത്തരവിറക്കിയത്. ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചുള്ള ഡയറക്ടറുടെ നീക്കം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.