പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസനാപ്പിച്ചു

Posted on: September 27, 2015 12:29 pm | Last updated: September 28, 2015 at 12:57 pm

Mumbai: Students protest against the appointment of Gajendra Chauhan as the chairman of the FTII governing council, at Bandra in Mumbai on Thursday. PTI Photo (PTI7_2_2015_000227B)

പൂനെ: ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്
ചെയര്‍മാനാക്കായതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഉപാധിരഹിത ചര്‍ച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവാനിപ്പിക്കാന്‍ തീരുമാനിച്ചത്.
തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പറഞ്ഞു. 18 ദിവസത്തെ സമരത്തിന് ശേഷമാണ് ഉപാധിരഹിത ചര്‍ച്ചക്ക് ഒരുക്കമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്.