സിസ്റ്റര്‍ അമല വധക്കേസ്: സതീഷ് ബാബുവിനെ കേരളത്തിലെത്തിച്ചു

Posted on: September 27, 2015 9:51 am | Last updated: September 28, 2015 at 12:56 pm

sister amala murderകൊച്ചി: പാലായില്‍ സിസ്റ്റര്‍ അമലയെ കൊന്ന കേസില്‍ ഹരിദ്വാറില്‍ നിന്നും പിടികൂടിയ സതീഷ് ബാബുവിനെ കേരളത്തിലെത്തിച്ചു. നെടുമ്പാശേരിയില്‍ എത്തിച്ച സതീഷിനെ തെളിവെടുപ്പിനായി പാലായിലേക്ക് കൊണ്ടുപോകും. ഹരിദ്വാറിലെ അയപ്പ ക്ഷേത്രത്തിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ നിന്ന് ഇയാളെ ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കേരളാ പൊലീസിന് കൈമാറുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. സതീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞിരുന്നു.