Connect with us

Kozhikode

ബേപ്പൂര്‍ തുറമുഖം വഴിയുള്ള ചരക്ക് ഗതാഗതത്തിന് അത്യാധുനിക സംവിധാനം

Published

|

Last Updated

ഫറോക്ക്: ബേപ്പൂര്‍ തുറമുഖം വഴിയുള്ള ചരക്കു ഗതാഗതത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സ്ഥാപിച്ച ഇലക്‌ട്രോണിക് വേബ്രിഡ്ജിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം 3.30 ന് മന്ത്രി കെ ബാബു നിര്‍വഹിക്കും.
കണ്ടെയ്‌നറുകളുടെ നീക്കത്തിന് അത്യാവശ്യമായ കണ്ടെയ്‌നര്‍ റീച്ച് സ്റ്റാക്കര്‍ തുറമുഖത്ത് ഇതിനകം സജ്ജീകരിച്ചു. 17 കോടി രൂപ ചെലവില്‍ ജര്‍മനിയില്‍ നിര്‍മ്മിച്ച ഹാന്‍ഡ്‌ലിങ്ങ് ക്രെയിന്‍ ആഴ്ചകള്‍ക്കകം തുറമുഖത്ത് എത്തും.
എത്ര ഉയരത്തിലുള്ള കണ്ടയ്‌നറുകളും റീച്ച് സ്റ്റാക്കറിന്റെ സഹായത്തോടെ എളുപ്പം നീക്കാനാവും. ഗോവയിലെ വിജയ് മറൈന്‍ കമ്പനി ഏഴുകോടി രൂപ ചിലവില്‍ നിര്‍മിച്ച അത്യാധുനിക ടഗ്ഗ് വൈകാതെ തുറമുഖത്തെത്തും. ടഗ്ഗിന്റെ പ്രവര്‍ത്തനത്തിന് 15ഓളം ജീവനക്കാര്‍ ഉണ്ടാകും. കണ്ടെയ്‌നര്‍ കപ്പലും ഉടന്‍ തുറമുഖത്തെത്തും. ഇതും ഗോവയില്‍ നിന്നാണ് എത്തുന്നത്.

Latest