നെയ്മറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു

Posted on: September 27, 2015 12:01 am | Last updated: September 27, 2015 at 12:14 am

neymarസാവോപോളോ: ബാഴ്‌സലോണയുടെ ബ്രസീല്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. നെയ്മര്‍ നികുതി അടക്കുന്നതില്‍ ക്രമക്കേട് കാട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രസീലിലെ സാവോപോളോ ഫെഡറല്‍ കോടതിയാണ് നടപടിയെടുത്തത്. നെയ്മര്‍ ഡാ സില്‍വ സാന്‍േറാസ് ജൂനിയര്‍ എന്ന് മുഴുവന്‍ പേരുള്ള നെയ്മറിന്റെ 4.8 കോടി ഡോളറിന്റെ സ്വത്താണ് മരവിപ്പിച്ചത്. നെയ്മറുടെ വാഹനങ്ങളും വീടും കൈമാറ്റം ചെയ്യുന്നതിനും വിലക്കുണ്ട്. നെയ്മര്‍ 16 മില്യണ്‍ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയതായി കോടതി കണ്ടെത്തി. 2011നും 2013നും ഇടയിലാണ് നികുതി വെട്ടിപ്പ് നടന്നത്.