Connect with us

Eranakulam

കശുവണ്ടി മേഖലയില്‍ പ്രതിസന്ധി രൂക്ഷം: ഉത്തേജന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യം

Published

|

Last Updated

കൊച്ചി: കശുവണ്ടി ഉത്പാദനത്തിലും സംസ്‌കരണത്തിലും കയറ്റുമതിയിലും കേരളത്തിന് വലിയ തിരിച്ചടി. 2.2 ലക്ഷം കശുവണ്ടി ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ ഇപ്പോള്‍ 40,000 ടണ്‍ മാത്രമാണ് ഉത്പാദനം.
രാജ്യത്ത് ഒന്നാമതായിരുന്ന കേരളം ഇപ്പോള്‍ മഹാരാഷ്ട്രക്കും ആന്ധ്രപ്രദേശിനും ഒറീസക്കും പിന്നില്‍ നാലാമതാണ്. സംസ്ഥാനത്തെ 792 കശുവണ്ടി ഫാക്ടറികളില്‍ 40 ശതമാനം ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്. 30 ശതമാനം ഭാഗികമായി മാത്രം പ്രവര്‍ത്തിക്കുന്നു. പൂര്‍ണമായി പ്രവര്‍ത്തിക്കുന്നത് 30 ശതമാനം ഫാക്ടറികള്‍ മാത്രമാണ്. സംസ്‌കരണത്തിനുള്ള ചെലവ് കേരളത്തി ല്‍ വളരെ കൂടുതലായതിനാല്‍ ഇതര സംസ്ഥാനങ്ങളിലേക്കാണ് കശുവണ്ടി പോകുന്നത്. 73 ശതമാനം സംസ്‌കരണം നടന്നിരുന്ന കേരളത്തില്‍ ഇപ്പോള്‍ 28 ശതമാനം മാത്രമാണ്. ഇത് ഇനിയും കുറയുന്ന പ്രവണതയാണുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ എക്‌സ്‌പോര്‍ട്ടിംഗ് ഇന്‍സെന്റീവ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് കശുവണ്ടി കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്.

Latest