സിസ്റ്റര്‍ അമലയെ കൊന്നത് താനാണെന്ന് സതീഷ് ബാബു സമ്മതിച്ചു

Posted on: September 25, 2015 1:51 pm | Last updated: September 26, 2015 at 12:25 pm

sister amala murderഹരിദ്വാര്‍: പാലായിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ സതീഷ് ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസ്റ്ററെ കൊന്നത് താനാണെന്ന് സതീഷ് ബാബു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. ഹരിയാന പൊലീസിന്റെ കസ്റ്റഡിയിലുള്ള സതീഷിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായെത്തിയ കേരളാ പോലീസ് ചോദ്യം ചെയ്തതിനുശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ഇന്നലെയാണ് ഹരിദ്വാര്‍ പൊലീസ് സതീഷ് ബബുവിനെ അറസ്റ്റ് ചെയ്തത്. ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിനു കീഴിലെ അതിഥി മന്ദിരത്തില്‍ താമസിക്കുകയായിരുന്ന ഇയാളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്.