സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

Posted on: September 22, 2015 1:04 pm | Last updated: September 23, 2015 at 7:32 pm

Somnath at press conference

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍മന്ത്രിയുമായ സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഗര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ ലിപിക മിത്ര നല്‍കിയ പരാതിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഹരജി തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.

ഹാര്‍ഹിക പീഡനം, വധശ്രമം എന്നിവ അടക്കം ഐപിസിയുടെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്വാരക നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പരാതിയില്‍ അറസ്റ്റ് തടഞ്ഞുകൊണ്ട് സെപ്റ്റംബര്‍ 15ന് ഡല്‍ഹി ഹൊക്കോടതി ഉത്തരവിട്ടിരുന്നു. സെപ്റ്റംബര്‍ 17 വരെയായിരുന്നു അറസ്റ്റ് തടഞ്ഞത്. അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും പൊലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആരോപണങ്ങളെല്ലാം സോംനാഥ് ഭാരതി നിഷേധിച്ചു. തന്നെ കുടുക്കാന്‍ ഭാര്യയെ കരുവാക്കുകയാണെന്ന് ഭാരതി ആരോപിച്ചു.