കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പിടിയില്‍

Posted on: September 22, 2015 12:08 pm | Last updated: September 23, 2015 at 7:32 pm
SHARE

naseemaകൊച്ചി: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട യുവതിയെ പിടികൂടി. പരപ്പനങ്ങാടി സ്വദേശി നസീമയെയാണ് പിടികൂടിയത്. കൊച്ചി എംജി റോഡിലെ ലോഡ്ജില്‍ നിന്ന് ഇന്നലെ രാത്രിയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട നസീമ കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് സിഐ ജലീല്‍ തോട്ടത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിരവധി കവര്‍ച്ച കേസില്‍ പ്രതിയാണ് നസീമ. വീട്ടുകാരെ മടക്കിയെടുത്ത് സ്വര്‍ണമടക്കമുള്ള വസ്തുക്കള്‍ തട്ടിയെടുത്ത 12 കേസുകള്‍ നസീമയുടെ പേരിലുണ്ട്. കവര്‍ച്ച കേസില്‍ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തതിനു ശേഷം മാനിക നില തെറ്റിയതായി അഭിനയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു.