വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്

Posted on: September 21, 2015 7:07 pm | Last updated: September 23, 2015 at 10:41 pm
SHARE

vs achuthanandanതിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഗുരുദര്‍ശനങ്ങളെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം അപകടകരമാണെന്ന് വി എസ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ നീക്കം ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യവാദികള്‍ക്കുണ്ട്. പിന്നോക്കക്കാരുടെ ബുദ്ധി ആര്‍ക്കും തീറെഴുതിയിട്ടില്ലെന്ന് വെള്ളാപ്പള്ളി മനസിലാക്കണമെന്നും വി എസ് പറഞ്ഞു.